ലക്നൗ: ലൈംഗികാതിക്രമ കേസിൽ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം.......
തിരുവനന്തപുരം:ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവെച്ച സംഭവത്തിൽ, ശാസ്ത്രലോകത്തെ പോലും ഞെട്ടിക്കുന്ന 'പുതിയ കണ്ടുപിടിത്തവുമായി' ഡോക്ടർ ലളിതാംബിക രംഗത്തെത്തിയിരിക്കുകയാണ്. വയറ്റിൽ കിടക്കുന്നത് കത്രികയല്ലെന്നും അതൊരു ചെറിയ 'മസ്കിറ്റോ' (ഫോഴ്സ്പ്സ്) ആണെന്നുമാണ് ഡോക്ടറുടെ കണ്ടെത്തൽ. ......
തിരുവനന്തപുരം/ആലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളജിൽ അഞ്ചു വർഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം കേരളത്തിന്റെ ആരോഗ്യ മേഖലയിലെ സിസ്റ്റം എത്രത്തോളം തകർന്നിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഡോക്ടർമാർക്കെതിരെ സസ്പെൻഷൻ നടപടികൾ സ്വീകരിച്ചുകൊണ്ട് കൈകഴുകാൻ സർക്കാർ ശ്രമിക്കുമ്പോഴും, അടിസ്ഥാനപരമായ സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകളാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായത്.
ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനുള്ള ശാസ്ത്രീയമായ സംവിധാനം പോലുമില്ലാതെയാണ് സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളജുകൾ പ്രവർത്തിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഗൈനക്കോളജി വിഭാഗം മുൻ മേധാവി ഡോ. ......
മലപ്പുറം: ജില്ലയിലെ കോൺഗ്രസ് ക്യാമ്പിൽ ഇപ്പോൾ സ്ഥാനാർത്ഥി നിർണ്ണയമല്ല, ശരിക്കുമൊരു 'സീറ്റ് പിടിത്തം' തന്നെയാണ് നടക്കുന്നത്. ആകെ കിട്ടാനുള്ളത് വെറും നാല് സീറ്റുകൾ, പക്ഷേ അതിലേക്ക് അവകാശവാദമുന്നയിച്ച് നിൽക്കുന്നതോ രണ്ട് ഡസനോളം നേതാക്കൾ! സംഗതി കണ്ടുനിൽക്കുന്നവർക്ക് രസകരമാണെങ്കിലും കെ.പി.സി.സിക്ക് ഇതൊരു വല്ലാത്ത തലവേദനയായി മാറിയിരിക്കുകയാണ്.
നിലമ്പൂരിലും വണ്ടൂരിലും പഴയ 'പടക്കുതിരകൾ' തന്നെ നിലയുറപ്പിച്ചിട്ടുള്ളതിനാൽ അവിടെ തൽക്കാലം കസേരയ്ക്ക് വലിയ ഇളക്കമില്ല. ......
കൊച്ചി:സംസ്ഥാനത്തെ ക്രിമിനൽ കേസുകളുടെ വിചാരണ വൈകുന്നതിൽ സർക്കാരിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് കേരള ഹൈക്കോടതി. ഫോറൻസിക് പരിശോധനാ ഫലങ്ങൾ സമയബന്ധിതമായി ലഭിക്കാത്തത് നീതിന്യായ വ്യവസ്ഥയുടെ താളം തെറ്റിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ......

വാഷിംഗ്ടൺ: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ആഗോള ഇറക്കുമതി തീരുവകൾ (Tariffs) നിയമവിരുദ്ധമാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതി വിധിച്ചു. കോൺഗ്രസിന്റെ വ്യക്തമായ അനുമതിയില്ലാതെ ഇത്തരത്തിൽ നികുതി ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് 6–3 എന്ന ഭൂരിപക്ഷ വിധിയിൽ കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് ആണ് ഭൂരിപക്ഷ വിധി പ്രസ്താവിച്ചത്.
വിധിയിലെ പ്രധാന പോയിന്റുകൾ
അധികാര പരിധി: അമേരിക്കൻ ഭരണഘടനയനുസരിച്ച് ഇറക്കുമതി തീരുവകൾ ഉൾപ്പെടെയുള്ള നികുതികൾ ചുമത്താനുള്ള അധികാരം കോൺഗ്രസിന് മാത്രമാണ്.
നിയമപരമായ പരിമിതി: അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (IEEPA) ഇറക്കുമതി നിയന്ത്രിക്കാൻ പ്രസിഡന്റിനെ അനുവദിക്കുന്നുണ്ടെങ്കിലും, നികുതി ചുമത്താൻ വ്യക്തമായ അധികാരം നൽകുന്നില്ല.
മേജർ ക്വസ്റ്റ്യൻസ് ഡോക്ട്രിൻ: രാജ്യം നേരിടുന്ന വലിയ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ കോൺഗ്രസിന്റെ കൃത്യമായ അനുമതി വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
പശ്ചാത്തലം
മയക്കുമരുന്ന് കടത്ത്, വ്യാപാര കമ്മി തുടങ്ങിയ വിഷയങ്ങളിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് നികുതി ഏർപ്പെടുത്തിയത്.
കാനഡ, മെക്സിക്കോ: 25% തീരുവ.
ചൈന: 10% മുതൽ 145% വരെ ഉയർന്ന നിരക്കിലുള്ള തീരുവ.
ചെറുകിട വ്യവസായങ്ങളും വിവിധ യുഎസ് സംസ്ഥാനങ്ങളും ഇതിനെതിരെ നൽകിയ പരാതിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
ഭിന്നവിധി
ജസ്റ്റിസുമാരായ ക്ലാരൻസ് തോമസ്, സാമുവൽ അലിറ്റോ, ബ്രെറ്റ് കവനോഗ് എന്നിവർ ഭൂരിപക്ഷ വിധിയോട് വിയോജിച്ചു. ......
മലപ്പുറം: നവവധു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചിയാനൂർ അരുവായിൽ അസറിന്റെ ഭാര്യ അസ്ന (20) ആണു മരിച്ചത്.......
അഹമ്മദാബാദ്: പ്രണയവിവാഹങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ കർശനമാക്കാൻ ഗുജറാത്ത് സർക്കാർ. ലവ് ജിഹാദ് ഉൾപ്പെടെയുള്ള പ്രണയ വഞ്ചനകൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമഭേദഗതി എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ......
എൽഡിഎഫ് സംഘടിപ്പിച്ച മൂന്ന് മേഖലാജാഥകൾ പ്രതീക്ഷിച്ച വിജയമായില്ലെന്ന വിലയിരുത്തലിൽ സിപിഐ. മൂന്നു മേഖലാ ജാഥകളും രാഷ്ട്രീയ നേട്ടം കൈവരിക്കാനായില്ലെന്നാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉയർന്ന വിമർശനം. ......
ചെങ്ങന്നൂർ: ആരാധനയുടെ മാധുര്യം തിരിച്ചറിയുവാനും സമർപ്പണത്തോടെ ദൈവവചനത്തെ രുചിച്ചറിയുവാനും കഴിയണമെന്ന് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പൊലീത്താ ഡോ. മാത്യൂസ് പറഞ്ഞു. ......